Friday, May 22, 2009

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍(2009 മെയ് 17) വി. സി. ശ്രീജന്‍ നല്കിയ അഭിമുഖത്തില്‍നിന്നു്


ചോദ്യം: 
ഭാഷാദ്ധ്യാപകനായിരുന്നല്ലോ ദീര്‍ഘകാലം. പുതിയ പഠനസമ്പ്രദായത്തില്‍ സാഹിത്യപഠനത്തിനു പ്രാധാന്യം കുറയുന്നു എന്ന ആരോപണം ശ്രദ്ധിച്ചിട്ടുണ്ടോ?


വി.സി.ശ്രീജന്‍: കുട്ടികള്‍ മൂല്യങ്ങള്‍ സ്വാംശീകരിക്കുന്നതു് ഭാഷാസാഹിത്യപഠനത്തിലൂടെയാണു്. മുസ്ലിം, കൃസ്ത്യന്‍ സമുദായങ്ങള്‍ കുട്ടികളെ മതമൂല്യങ്ങള്‍ പഠിപ്പിക്കുന്നുണ്ടു്. ഹിന്ദു സമുദായത്തില്‍ കുട്ടികളെ മതമൂല്യങ്ങള്‍ പഠിപ്പിക്കുന്നില്ല എന്നാണു് എന്റെ അറിവു്. വഴിപാടു നടത്തിയാല്‍ ദൈവം തന്റെ കാര്യം മാത്രം ശരിയാക്കിത്തരും എന്നതിനപ്പുറം മറ്റൊന്നും കുട്ടി മനസ്സിലാക്കുന്നില്ല. ഇന്നുള്ള സാഹിത്യപഠനം നിര്‍ത്തിയാല്‍ പരോക്ഷമായ മൂല്യപാഠം പോലും ഹിന്ദുമതത്തിലെ കുട്ടികള്‍ക്കു് നഷ്ടമാവും. ആ കുട്ടികള്‍ വലുതായി തട്ടിപ്പും വെട്ടിപ്പും നടത്തിയാല്‍ കുറ്റം പറയാനാവില്ല. ആഗോളവാദത്തിനു പ്രാദേശികസംസ്കൃതികള്‍ നശിച്ചു കിട്ടിയാല്‍ സന്തോഷമായിരിക്കും. അതിനു പറ്റിയ വിദ്യ ഭാഷാസാഹിത്യങ്ങളെ ഉപേക്ഷിക്കുന്നതാണു്. പക്ഷെ യൂറോപ്യന്‍ രാജ്യങ്ങളിലെ സ്ക്കൂളുകളില്‍ ഭാഷകളും പ്രാദേശിക ഡയലക്ടുകളും കലയും രാജ്യചരിത്രവും പൗരധര്‍മ്മവും സംഗീതവുമെല്ലാം പഠിപ്പിക്കുന്നു. ഐച്ഛികമായി മതപഠനം പോലുമാകാം. ഇവിടെയാകട്ടെ, ഇംഗ്ലീഷില്‍ ചരിത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഏതോ ഒരു പണിക്കരുടെ മാര്‍ക്‌സിയന്‍ നേതൃത്വത്തില്‍ നാം മലയാളത്തെ പടി കടത്തുന്നു. നമ്മള്‍ എന്തു പറഞ്ഞാലും അവര്‍ അതു തീരുനീനിച്ചുറച്ചാണു്. മലയാളശം വിദ്യാലയങ്ങളില്‍നിന്നു പുറത്താവും, സംശയം വേണ്ട. ഒരു നിലവാരവുമില്ലാതെ അധഃപതിച്ചുകൊണ്ടിരിക്കുന്ന കോളേജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും മലയാളത്തെ രക്ഷിക്കാനാവില്ല എന്നതു വേറെ കാര്യം. അവയ്ക്കു പുറമെ രൂപം കൊള്ളാനിരിക്കുന്ന ജനകീയക്കൂട്ടായ്മകള്‍ക്കു മാത്രമേ മലയാളത്തെ രക്ഷിക്കാനാവൂ.

6 comments:

Anonymous said...

ഇവിടെയാകട്ടെ, ഇംഗ്ലീഷില്‍ ചരിത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഏതോ ഒരു പണിക്കരുടെ മാര്‍ക്‌സിയന്‍ നേതൃത്വത്തില്‍ നാം മലയാളത്തെ പടി കടത്തുന്നു.

ഈ പണിക്കര്‍ കാലടിയിലെ സംസ്കൃതസര്‍വ്വകലാശാലയില്‍ വിസിയായിരുന്നു. ഇക്കാര്യത്തില്‍ തന്റെ യോഗ്യത എന്തെന്ന് ആലോചിക്കുവാന്‍ പോലും അദ്ദേഹം മെനക്കെട്ടില്ല. അതിന്റെ ആവശ്യമില്ല എന്നും അദ്ദേഹം കരുതിക്കാണും. കാരണം അടിമുടി അഴിമതിയിലും പിടിപ്പുകേടിലും മുഴുകിയ സര്‍വ്വകലാശാലയെ പാര്‍ട്ടിയാപ്പീസ് ആക്കുകയായിരുന്നുവല്ലോ അദ്ദേഹത്തിന്റെ പണി. അതിന് സംസ്കൃതം വേണ്ടല്ലോ.

ഇപ്പോള്‍ പൊതുവിദ്യാഭ്യാസത്തെ കുളം തോണ്ടാന്‍ ബേബിയുടെ കയ്യാളായി പുറപ്പെട്ടിരിക്കയാണ്. മാര്‍ക്സിസ്റ്റ് എന്ന് ഇത്തരക്കാരെ വിളിക്കരുത്. ഇവര്‍ ഫാസിസ്റ്റുകളാണ്.

chithrakaran:ചിത്രകാരന്‍ said...

സമൂഹത്തില്‍ ദാരിദ്ര്യത്തിന് ഇപ്പോഴും ആഴത്തില്‍ വേരുള്ളതിനാല്‍ മലയാളം അടുത്തകാലത്തൊന്നും മരിക്കുമെന്ന് ഭയപ്പെടേണ്ടതില്ല. സര്‍വ്വകലാശാലകളും,കോളേജുകളും മലയാള ഭാഷയെ സൂക്ഷിച്ചുവക്കുന്ന മോര്‍ച്ചറികള്‍ മാത്രമാണ് സുഹൃത്തേ !!!

റോബി said...

ഹിന്ദു സമുദായത്തില്‍ കുട്ടികളെ മതമൂല്യങ്ങള്‍ പഠിപ്പിക്കുന്നില്ല എന്നാണു് എന്റെ അറിവു്. ഇന്നുള്ള സാഹിത്യപഠനം നിര്‍ത്തിയാല്‍ പരോക്ഷമായ മൂല്യപാഠം പോലും ഹിന്ദുമതത്തിലെ കുട്ടികള്‍ക്കു് നഷ്ടമാവും. ആ കുട്ടികള്‍ വലുതായി തട്ടിപ്പും വെട്ടിപ്പും നടത്തിയാല്‍ കുറ്റം പറയാനാവില്ല.--


ശ്രീജൻ മുട്ടൻ അബദ്ധങ്ങളാണല്ലോ എഴുന്നള്ളിക്കുന്നത്. അപ്പോൾ ഹിന്ദുമതത്തിലെ കുട്ടികൾക്ക് മതപരമായ മൂല്യപാഠം നൽകുക എന്നതാണോ സാഹിത്യപഠനത്തിന്റെ ഉദ്ദേശ്യം?
എത്ര വിദഗ്ദമായാണു ശ്രീജൻ സാഹിത്യപഠനത്തെ സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടാൻ ശ്രമിക്കുന്നത്.

മതങ്ങൾ കുത്തിവെക്കാൻ ശ്രമിക്കുന്ന മൂല്യബോധവും വ്യക്തിതലത്തിലെ മൊറാലിറ്റിയും തമ്മിൽ ബന്ധമൊന്നുമില്ല എന്ന് ഇവരൊക്കെ എന്നു മനസ്സിലാക്കുമോ.

Anonymous said...

റോബി പറഞ്ഞതു പോലെ വ്യാഖ്യാനിക്കാമെങ്കിലും ശ്രീജന്‍ പറഞ്ഞതില്‍ മതബോധനത്തിനുള്ള മാദ്ധ്യമം എന്ന നിലയില്‍ വേണം ഭാഷാപഠനം എന്ന വിവക്ഷയുണ്ടെന്നു തോന്നുന്നില്ല. അതിനുള്ള പ്രധാന കാരണം നിരൂപകന്‍ എന്ന നിലയിലും സാംസ്കാരിക ഇടപെടല്‍ നടത്തുന്ന വ്യക്തിയെന്ന നിലയിലും ഇത്രയും കാലം ശ്രീജന്‍ കൈക്കൊണ്ട നിലപാടുകള്‍ അറിയാം എന്നതു തന്നെയാണ്.

സംഘപരിവാറുകാരുടെ സ്വരം ശ്രീജനില്‍ മുമ്പ് ആരോപിച്ചത് തര്‍ക്കത്തില്‍ തോറ്റ പുരോഗമനസാഹിത്യക്കാരാണ്. അവരിപ്പോള്‍ ഇടതുപക്ഷ ഐക്യവേദിക്കാരാണ്. അവരെപ്പോലെ സംസാരിക്കേണ്ടതില്ലല്ലോ.

karimeen said...

സാധാരണക്കാരന്റെ ഭാഷയില്‍ എഴുതിയതിനാല്‍ ബഷീര്‍ മോശം എന്ന് എഴുതുന്ന ശ്രീജന്‍ എന്തൊക്കയോ അജന്‍ഡ ഒളിപ്പിക്കുണ്ട്.

Anonymous said...

മതത്തിന്റെ മൂല്യബോധത്തെക്കാള് മികച്ചതാണു് രാഷ്ടൈീയത്തിന്റെ മൂല്യബോധം എന്നഓരു മുന്വിധിയുണ്ടോ മാഷേ